
ഭാര്യമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാന് ഭര്ത്താക്കന്മാര്ക്ക് കടമയുണ്ട്. ഭര്ത്താക്കന്മാര്ക്ക് ദൈവവചനം നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ക്കറിയാമോ?
കര്ത്താവ് സഭയെ സ്നേഹിച്ചപോലെ ഭാര്യമാരെ സ്നേഹിക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
എങ്കില് തുടര്ന്ന് വായിക്കൂ.....
1. കര്ത്താവ് സഭയെ സ്നേഹിച്ചതു പോലെ ഭാര്യയെ സ്നേഹിക്കണം. (എഫേ: 5: 25)
ഭാര്യയെ രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യാന് വേണ്ടി നിങ്ങളുടെ ജീവിതം ഉഴിഞ്ഞ് വയ്ക്കണം. സഭയോടുള്ള ക്രിസ്തുവിന്റെ സ്നേഹം അളവറ്റതായിരുന്നു. ഒന്നും അതിന ് തടസ്സമായില്ല. സഭക്ക് വേണ്ടി ക്രിസ്തു തന്റെ ജീവന് നല്കി. നിങ്ങള്‍ സ്നേഹിക്കുന്നതിന ് മുന്പ് തന്നെ കര്ത്താവ് നിങ്ങളെ സ്നേഹിച്ചു. ദൈവത്തിന്റെ അധികാരത്തിന് കീഴില് ഒരു ശുശ്രൂഷ പോലെ ഭാര്യയെ സ്നേഹിക്കുകയും കരുതുകയും വേണം.
2. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ സ്നേഹിക്കുന്നതു പോലെ ഭാര്യമാരെ സ്നേഹിക്കണം. (എഫേ:5: 28-33) ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതു പോലെ അവരെ കരുതണം. അവരുടെ ലൈംഗീകവും , ശാരീരികവും, സാന്പത്തികവും, വൈകാരികവും, ആത്മീയവുമായ ആവശ്യങ്ങള് തൃപ്തിപ്പെടുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ ്.
3.ഭാര്യമാരോട് പരിഗണനയും ആദരവും പ്രകടിപ്പിക്കണം. ( 1 പത്രോ: 3: 7) അങ്ങിനെ ചെയ്യാതിരുന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള് ദൈവസന്നിധിയില്‍ എത്തില്ലെന്ന് വചനം പറയുന്നു. അവര്ക്ക് അര്ഹമായ പരിഗണന നല്കണം. അലോസരസപ്പെടുത്തുന്ന ശീലങ്ങള്‍ ഉപേക്ഷിക്കണം. അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാന് മടിക്കരുത്.
4. ഭാര്യമാരോട് സൌമ്യമായി പെരുമാറണം.(കൊലോ: 3: 19)
പരുക്കന് ഉത്തരങ്ങള്, ദേഷ്യത്തോടെയുള്ള നോട്ടങ്ങള്‍, അലോരസമുളവാക്കുന്ന സംസാര രീതി തുടങ്ങിയവയെല്ലാം ഭാര്യമാരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്നോര്‍ക്കണം. അവര് ദൈവം നിങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വിലയേറിയ ദാനമാണ ്.
5.ഭര്ത്താവിന്റെ ശരീരം ഭാര്യക്ക് അവകാശപ്പെട്ടതാണ ് ( 1 കൊരി :7: 3-5)
ഭാര്യയെ ശാരീരികമായി സന്തോഷിപ്പിക്കുക. അവരുടെ ആവശ്യങ്ങള്‍ അവഗണിക്കരുത്. നല്കുന്നതിലാണ ് ലൈംഗീക സംതൃപ്തി, ബലം പ്രയോഗിച്ച് എടുക്കുന്നതിലല്ല.
6.. ഭാര്യയില്‍ സന്തോഷിക്കുക (സദൃ: 5: 18-19)
മറ്റു സ്ത്രീകളുടെ സൌന്ദര്യം നിങ്ങളെ ആകര്ഷിക്കരുത്.
7. അവളെ അനുഗ്രഹീത എന്ന് വിളിക്കുകയും പ്രശംസിക്കുകയും ചെയ്യുക (സദൃ: 31:28-29)
നിങ്ങളെ സംബന്ധിച്ച് ലോകത്തുള്ള മറ്റേതൊരു സ്ത്രീയേക്കാളും പ്രധാനപ്പെട്ടത് സ്വന്തം ഭാര്യ തന്നെയാണ ്. അവളിലെ നന്മകളെ അംഗീകരിക്കുകയും എടുത്തു പറഞ്ഞ് പ്രശംസിക്കുകയും ചെയ്യുക.
8. വിവാഹം വിശുദ്ധമാണ ് അതിന്റെ വിശുദ്ധി ജീവിതാന്ത്യം വരെ സൂക്ഷിക്കുക. ജീവിതത്തിലെ എല്ലാ വഴികളിലും ഭാര്യയോട് വിശ്വസ്തനായിരിക്കുക. ( എബ്ര: 13: 4)
നിങ്ങള്‍ക്കിടയില്‍ മറ്റൊന്നും ഉണ്ടാകരുത്. പരസ്പരം ഒന്നും മറച്ചു വയ്ക്കരുത്.
9.ഭാര്യമാരോട് നന്ദിയുള്ളവരായിരിക്കുക ( സദൃ: 18: 22)
അവര്‍ക്ക് നിങ്ങള്‍ക്ക് ചെയ്തു തരുന്ന കാര്യങ്ങളെ പറ്റി എല്ലാ ദിവസവും ആലോചിക്കുക. അവരോട് നന്ദി
പ്രകടിപ്പിക്കുക.
10.ഭാര്യയോട് ഒന്നായിരിക്കുക (മത്താ: 19:5).
ജീവിതകാലം മുഴുവന് നിങ്ങള്‍ ഒരുമിച്ചാണെന്ന് എപ്പോഴും ഓര്‍മ്മിക്കണം. കര്ത്താവ് കഴിഞ്ഞാല്‍ നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളുടെ ഭാര്യയാണ ്. അവരോടൊത്ത് സമയം ചിലവഴിക്കുക. പ്രാര്‍ത്ഥനക്ക് വേണ്ടിയല്ലാതെ അവരെ വേര്പിരിഞ്ഞിരിക്കരുത്.
No comments:
Post a Comment