
യേശു.
നൂറ്റാണ്ടുകളായി ലോകത്ത് ജീവിച്ചു മരിച്ച മനുഷ്യര്‍ക്ക് സുപരിചിതമായ പേരാണത്.
നിങ്ങള്‍ക്ക് യേശുവിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ അവഗണിക്കാനാവില്ല.
യേശുവിനെ പറ്റി മനുഷ്യ സ്നേഹി, മതഗുരു, പ്രവാചകന് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള് പറയാറുണ്ട്. പക്ഷെ യഥാര്ത്ഥത്തില് യേശു ആരാണ ് ?
യോഹ.10:30 ല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു".
ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്നു പറഞ്ഞു" (യോഹ.10:33).
തന്റെ വാക്കുകള്‍ കൊണ്ട് യേശു ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ " പറഞ്ഞതില്‍ യേശു ഉറച്ചു നിന്നു.
താന്‍ വാസ്തവത്തില്‍ ദൈവമാണ് എന്നുതന്നെ യേശു അവകാശപ്പെട്ടു.
യോഹ.8:58 ആണ് വേറൊരു ഉദ്ദാഹരണം. "യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്"
ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ് യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്.
'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണ ്. തന്റെ ശിഷ്യനായിരുന്ന തോമസ്സ് അവനോട് "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ് അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.
അതുകൊണ്ടാണ് സി.എസ്സ്. ലൂയിസ്സ് പറഞ്ഞത്: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക് അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക് യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?
യേശു വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന് മതിയാകുമായിരുന്നില്ല (1യോഹ. 2:2).
ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന് താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന് താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ് മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ് താന്‍ മാത്രമാണ് ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്. താന്‍ ദൈവമായതിനാലാണ് "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത് (യോഹ.14:6).
www.gotquestions.org എന്ന വെബ്ബ് സൈറ്റിനോട് കടപ്പാട്
No comments:
Post a Comment