
അവര് അവനെ തച്ചനെന്ന് വിളിച്ചു.
അതെ അവന്‍ തച്ചനായിരുന്നു.
നസ്രത്തിലെ മാത്രമല്ല, മുഴുലോകത്തിന്റെയും തച്ചന്.
സഭയെ അവന്‍ പണിതു.
പൊട്ടിയ പോയ ബന്ധങ്ങളെ അവന് വിളക്കിചേര്‍ത്തു.
ബന്ധങ്ങളിലെ വിടവുകള്‍ അടച്ചു.
പുരാതന ശൂന്യങ്ങളെ പണിയുന്നവന്‍ എന്ന് യെശയ്യാവ് അവനെ വിശേഷിപ്പിച്ചു.
അവന ് സ്വന്തമായി രാജ്യം ഉണ്ടായിരുന്നില്ല.
എന്നിട്ടും അവര് അവനെ രാജാവെന്ന് വിളിച്ചു.
അവന്‍ രാജാവായിരുന്നു.
ലോകം മുഴുവന്‍ അവന്റെ മുന്പില്‍ മുട്ടുമടക്കണമെന്ന് പിതാവ് കല്‍പ്പിച്ചു.
ഇന്നും അവന്‍ മനുഷ്യമനസ്സുകളില്‍ രാജാവായി വാഴുന്നു.
അവന്റെ പക്കല്‍ മരുന്നുകളുണ്ടായിരുന്നില്ല
എങ്കിലും അവര് അവനെ വൈദ്യനെന്നു വിളിച്ചു
തകര്‍ന്ന ജീവിതങ്ങള്‍ക്ക് അവന്‍ സ്വര്ഗ്ഗീയ സമാധാനം നല്‍കി
ഗലീലിയയുടെ തീരങ്ങളിലൂടെ അവന് നടന്ന് പോയിട്ട്
ഏതാണ്ട് രണ്ടായിരത്തിലധികം വര്‍ഷങ്ങളായി.
ഇന്നും നമുക്ക് പിന്തുടരാന് അവശേഷിക്കുന്നത്
ആ തച്ചന്റെ കാലടികള്‍ മാത്രമാണ ് .
No comments:
Post a Comment