Friday, February 24, 2012

എന്താണ് നമ്മുടെ പാസ്റ്റർമാർ ഇങ്ങിനെ?

കഴിഞ്ഞ ദിവസം കൊച്ചിയിലെ എ.ജെ ഹാളിൽ പെന്തകോസ്തുകാരുടെ ഒരു യോഗം നടന്നു. തിരുവനന്തപുരം സ്വദേശിയായ പ്രശസ്തനായൊരു സുവിശേഷ പ്രവർത്തകനായിരുന്നു പ്രസംഗകൻ.

എല്ലാവരും സ്തുതിച്ചാട്ടെ, എല്ലാവരും ആമേൻ പറഞ്ഞാട്ടെ എന്നിങ്ങനെ പ്രസംഗകൻ ജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എന്തിനാണ് പ്രസംഗകർ ഇത്തരത്തിൽ ജനത്തെ കൊണ്ട് സ്തുതിപ്പിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവവും തന്റെ ഭക്തന്മാരും തമ്മിൽ പവിത്രവും തീവ്രവുമായ ഒരു ബന്ധമാണ് നിലനിൽക്കുന്നത്. ഭാര്യാഭർതൃ ബന്ധത്തെക്കാൾ ഉദാത്തമാണത്.

മറ്റൊരാൾ പറയുന്നത് കേട്ട് ഭാര്യയെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് എത്ര അരോചകമാണ്. എന്നെങ്കിലും നമ്മുടെ പാസ്റ്റർ മാർ ഇത് മനസ്സിലാക്കുമോ?

Tuesday, June 1, 2010

ആനന്ദം കണ്ടെത്തുന്നതിന ് പാസ്റ്റര്മാര് തിരഞ്ഞെടുക്കുന്ന വഴികള്‍




ഞങ്ങളുടെ വീട്ടില്‍ ഒരു പാസ്റ്റര് വരുമായിരുന്നു. പത്ത് മിനിട്ട് അദ്ദേഹം വീട്ടിലിരുന്നാല്‍ പത്തു പാസ്റ്റര്മാരെ കുറ്റം പറയും. നല്ലത് ആരേയും പറ്റി പറഞ്ഞതായി ഞാന് ഓര്ക്കുന്നില്ല.
മറ്റു പാസ്റ്റര്മാര്ക്ക് നല്ല ശുശ്രൂഷ ഉണ്ടാകുന്നതിലുള്ള അസൂയയാവാം അദ്ദേഹത്തെ കൊണ്ട് അങ്ങിനെ പറയിക്കുന്നത്.
കത്തോലിക്കാ അച്ചന്മാരെ നോക്കൂ. ഒരേ തൊഴില്‍ ചെയ്യുന്ന അവര് പരസ്പരം കുറ്റം പറയാറില്ല. എന്തുകൊണ്ടാണ ് പെന്തകോസ്തില് മാത്രം ഇങ്ങിനെ സംഭവിക്കുന്നത്?
അസൂയയാവണം പ്രധാന കാരണം. കൂടുതല്‍ ജനം കൂടുന്ന സഭയിലെ പാസ്റ്റര്മാരെയാണ ് കൂടുതല്‍ വിമര്ശിക്കുന്നത്. തങ്കു പാസ്റ്ററിനെതിരെ കേസ് വന്നപ്പോള്‍ സന്തോഷിച്ച പാസ്റ്റര്മാരെ എനിക്കറിയാം. കെ. പി. യോഹന്നാന് മെത്രാനായപ്പോള്‍ പരസ്യമായി വിമര്ശിച്ച ഒട്ടേറെ ദൈവദാസന്മാരെ നിങ്ങള്‍ക്കും അറിയാമായിരിക്കണം. ഇപ്പോഴിതാ ബെനി ഹിന്റെ വിവാഹ മോചന വാര്‍ത്ത അത്തരക്കാരെ സന്തോഷിപ്പിക്കുന്നു.
ഇവരൊക്കെ ചെയ്തത് ശരിയാണെന്ന് വാദിക്കുകയല്ല. അല്ല, അവര്ക്ക് തെറ്റി പോയിരിക്കാം. തീര്ച്ചയില്ല. വിധിക്കാന് ഞാനളല്ല. അവര്ക്ക് തെറ്റി പോയാല്‍ പോലും സമൂഹമധ്യത്തില് നീ എന്തിന ് ഒരു ഒറ്റു കാരന്റെ കുപ്പായമിടുന്നു?
ആത്മാര്ത്ഥതയുണ്ടെങ്കില്‍ അവര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ ് ചെയ്യേണ്ടത്. നമ്മെ പോലെ തന്നെ പാപികളായിരുന്ന സാഹചര്യത്തില്‍ നിന്നാണ ് എല്ലാവരും വന്നത്. വീണു പോകാന് ഒരു നിമിഷം മതി. ഒരു ദൈവദാസന് തകര്ന്നു പോയാല്‍ അതിന്റെ ദോഷം സഭയ്ക്ക് മുഴുവനുണ്ട്. നാണക്കേട് കര്ത്താവിനാണ ്. നീ കര്ത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ നാണക്കേടില്‍ സന്തോഷിക്കില്ല.
മറ്റു വിശ്വാസികളുടെ കൂടി വിശ്വാസം തകര്ക്കുന്ന തരത്തില്‍ കുറ്റാരോപണങ്ങള്‍ നടത്തല്ലേ. പെന്തകോസ്തുകാരുടെ മാധ്യമങ്ങള്‍ നോക്കൂ. 90 ശതമാനവും മറ്റുള്ളവരെ ചെളിവാരിയെറിയുന്നവയാണ ്. ഒരു ദൈവദാസന് തെറ്റു പറ്റിയെങ്കില് അയാളുടെ വായില്‍ നിന്ന് അബന്ധത്തില് എന്തെങ്കിലും വീണു പോയെങ്കില്‍ അത് ജനങ്ങണളിലെത്തിക്കാനും ആ ദൈവദാസനെ താറടിച്ചു കാണിക്കാനും ക്രിസ്ത്യന് മാധ്യമങ്ങള്‍ക്ക് എന്തൊരു ഉത്സാഹമാണ ്. അങ്ങിനെയുള്ള മാധ്യമങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും ജനങ്ങളെ അകറ്റുകയാണ ് ചെയ്യുന്നത്.
ടി.എസ് ബാലനെ പോലെയുള്ളവര് എഴുതന്നത് വായിച്ചാല്‍ നമുക്ക് ആത്മീയമായ പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാകുന്നതെന്ന് വായനക്കാര് ആലോചിച്ചു നോക്കണം. ആത്മീയമായി അധപതിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വായിക്കരുത്.
കപട നാണയങ്ങളെ എങ്ങിനെ തിരിച്ചറിയും? അവരുടെ വലയില്‍ കുടുങ്ങാതിരിക്കാന് അവരുടെ സ്വഭാവമറിയേണ്ടേ എന്നാവും അടുത്ത സ്വാഭാവികമായ ചോദ്യം.
വചനം അനുസരിക്കുന്ന വ്യക്തിയാണെങ്കില്, വചനത്തില്‍ പിടിപാടുണ്ടെങ്കില്, പ്രാര്ത്ഥനയും ദൈവവുമായുള്ള ബന്ധവും ഉണ്ടെങ്കില് ഒരു കള്ള പ്രവാചകനും നിങ്ങളെ വഴിതെറ്റിക്കില്ല. അതിന ് വേണ്ടി അവരുടെ ജീവചരിത്രം മൂഴുവന് ഉള്‍കൊണ്ട് നിങ്ങളുടെ മനസ്സ് മലിനമാക്കാതിരുന്നാല്‍ മാത്രം മതി.

Monday, May 31, 2010

12-12-12 ലോകമവസാനിക്കുമോ?



ധൂമകേതു : നാസയുടെ മുന്നറിയിപ്പ്

2012- ല്‍ ഭൂമിയില്‍ വന്ന് ഇടിക്കാന് സാധ്യതയുള്ള അതി ശക്തവും ഭീമാകാരവുമായ ഒരു ധൂമകേതുവിനെ പറ്റി നാസ മുന്നറിയിപ്പ് നല്‍കുന്നു.
ബൈബിള്‍ കോഡ്‌

2012-ല്‍ ലോകാവസാനം എന്ന ആശയത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ്‌ മൈക്കിള്‍ ഡ്രോസ്‌നിന്‍ എന്ന അമേരിക്കക്കാരന്‍ പത്രപ്രവര്‍ത്തകന്റെ ''ബൈബിള്‍ കോഡ്‌'' എന്ന പുസ്‌തകം. 2012-ല്‍ ആകാശത്തു നിന്നും അത്യുഗ്രശേഷിയുള്ള ഉല്‍ക്കകള്‍ പതിച്ച്‌ ഭൂമി തകര്‍ന്നു തരിപ്പണമാകുമെന്നും അതുപോലെ ഭൂമി ചുരുങ്ങി ചുരുങ്ങി ഒരു ചുരുളായിപ്പോകുമെന്നുമാണ ് ബൈബിള്‍ കോഡിന്റെ കണ്ടെത്തല്‍.

ഏഴുകാരണങ്ങള്‍


2012-ല്‍ ലോകമവസാനിക്കും എന്ന വാദത്തന ് പ്രചാരമേറുകയാണ ് . 7 കാരണങ്ങളാണ ് അതിന്റെ പ്രചാരകര്‍ ചൂണ്ടികാട്ടുന്നത്.

1. മായന്‍ കലണ്ടര്‍:

2012-ല്‍ ലോകമവസാനിക്കും എന്നു ആദ്യമായി പ്രവചിച്ചതു മായന്മാരാണ്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസം. 12-നു (ഗ്രിഗോറിയന്‍ കലണ്ടര്‍) ആണു ലോകം അവസാനിക്കുന്നതു. കല്ലുകള്‍ കൊണ്ട് കൃത്യതയാര്‍ന്ന വാനശാശ്ത്ര ഉപകരണങ്ങള്‍ നിര്മ്മിക്കാന്‍ മായന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രവര്‍ഷം 329.53020 ദിവസങ്ങളാണെന്നു ആയിരക്കണക്കിനു വര്ഷങ്ങള്ക്ക് മുന്പ് അവര്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും 34 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ആധുനികശാത്രത്തിന്റെ കണ്ടെത്തലില്‍ ഉള്ളൂ. ബി.സി. 3114 ഓഗസ്റ്റ് 11നു ആരംഭിക്കുന്ന മായന്‍കലണ്ടര്‍ ഡിസം 12, 2012 ആകുമ്പോള്‍ പൂജ്യത്തിലെത്തുകയും, അതു ലോകാവസാനമാകുമെന്നും വിലയിരുത്തപ്പെടുന്നു.
2. വിന്റെര്‍ സോള്‍സ്റ്റൈസ്(Winter Solstice):

വര്‍ഷത്തിലെ ഏറ്റവും കുറിയ ദിവസമോ, അല്ലെങ്കില്‍ ഏറ്റവും നീണ്ട രാത്രിയോ ആണു, വിന്റെര്‍ സോല്സ്റ്റൈസ്. ഗ്രിഗോരിയന്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ഈ പ്രതിഭാസം ഉണ്ടാകുന്നതു. 2012-ല്‍ ഇതിനോടൊപ്പം തന്നെ സൂര്യന്‍ ഗാലക്സിയുടെ കേന്ദ്രഭാഗവും കടന്നുപോകും. എല്ലാ ഗാലക്സികളുടേയും മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണ്. അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ല. അങ്ങിനെയെങ്കില്‍ ഭൂമി പൂര്‍ണ്ണമായും അന്ധകാരത്തിലാഴും.
3. സൂര്യവാതങ്ങള്‍:

നാസ പുറത്തുവിട്ട പഠനപ്രകാരം സൂര്യന്റെ റേഡിയേഷന് ഉഛസ്ഥായിയിലെത്തുകയും അത് ങൂമിയെ ചാന്പലാക്കുകയും ചെയ്യും. 2012 ആകുമ്പൊഴേക്കും സൂര്യവാതങ്ങള്‍ ഏറ്റം ഉഛ്ചസ്ഥയിലെത്തുമെന്നാണു കരുതപ്പെടുന്നത്.

4. ലാര്ജ് ഹാഡ്രൊന്‍ കൊളീഡെയര്‍ (Large Hadron Collider – LHC):
ഒരുവലിയ പൊട്ടിത്തെറിയില്‍ നിന്നാണു പ്രപഞ്ചം ഉണ്ടായതെന്നാണു ശാസ്ത്രനിഗമനം. പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള ആശയങ്ങളുടെയും, സംശയങ്ങളുടെയും കുരുക്കഴിക്കാനുള്ള മനുഷ്യന്റെ ശ്രമം ആണു എല്‍.എച്ച്. സി. അണുവിഘടനതത്വത്തില്‍ അടിയൂന്നി, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്ഡ് അതിര്‍ത്തിയില്‍, ജൂറാ, ആല്പ്സ് മലനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 27 കി.മീ ദൂരത്തില്‍ ഭൂമിക്കടിയില്‍ നിര്മ്മിച്ചിട്ടുള്ള ഒരു വലിയ ടണലില്‍ ആണു, ഈ പരീക്ഷണം നടത്തുന്നത്. 2012-ല്‍ പൂര്‍ണ്ണസജ്ജമായി പരീക്ഷണം നടക്കും. ഇതു ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെ സൃഷ്ടിക്കുകയും അതിലൂടെ ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ ലഭിക്കും എന്നണു കരുതുന്നത്. ലോകത്തെ ചെറു ധൂളീകണങ്ങളാക്കി തീര്ക്കും വിധത്തില്‍ തന്നെയുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കപെടുന്നു.

5. സൂപ്പര്‍ വൊള്‍ക്കാനൊ (Super Volcano):

അമ്മേരിക്കയിലെ, പ്രസിദ്ധമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനടിയിലായി ഒരു ഭീമന്‍ അഗ്നിപര്‍വതമുണ്ട്. ലോകത്തിലെ തന്നെ എട്ടവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഇത് 650,000 വര്‍ഷത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കും. അടുത്ത സ്ഫൊടനത്തിനുള്ള സമയം അതിക്രമിച്ചെന്നാണു ഭൌമ ശസ്ത്രഞ്ഞന്മാര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്ന പുകയും ചാരവും സൂര്യതാപം ഭൂമിയിലെത്തുന്നത് തടയാന്‍ പര്യാപ്തമായിരിക്കും. അങ്ങിനെ ഭൂമിതണുതുറയുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യും.

6. കാന്തികമണ്ഡലങ്ങളുടെ വിഭ്രംശം:

സൂര്യനില്‍ നിന്നുള്ള റേഡിയേഷനെ ചെറുക്കുന്നതില്‍ വലിയപങ്കു വഹിക്കുന്ന ഒന്നാണു ഭൂമിയുടെ കാന്തികവലയം. ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണധ്രുവങ്ങള്‍ ഒരൊ 750,000 വര്ഷങ്ങളിലും വിപരീതദിശയിലേക്ക് മാറും. ഓരോ വര്‍ഷവും 20-30 കി.മീ. എന്ന നിലയിലാണു, ഈ വിഭൃംശം സംഭവിക്കുന്നത്. മാത്രമല്ല, സമീപവര്‍ഷങ്ങളില്‍ ഇതു ദ്രുതഗതിയിലാണു സംഭവിക്കുന്നതു എന്നു ശാസ്ത്രം വിലയിരുത്തുന്നു. ഈ സ്ഥനഭൃംശം കാന്തികമണ്ഡലത്തെ തകര്‍ക്കുകയും, ഭാഗീകമായൊ പൂര്‍ണ്ണമായൊ ഇല്ലതാക്കുകയും ചെയ്യും. ഇതു മൂലം യു.വി. (Ultra violet) കിരണങ്ങള്‍ ഭൂമിയെ നാമാവശേഷമാക്കുകയും ചെയ്യും.
7. മതവിശ്വാസങ്ങള്‍:

ലോകാവസാനം 2012-ല്‍ ആയിരിക്കും എന്നു ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ പറയുന്നതായി അറിവില്ല. എങ്കിലും കല്‍ക്കി, അന്തിമനാള്‍(Carpe Diem), ക്രിസ്തുവിന്റെ രണ്ടാം വരവ് തുടങ്ങിയ വിശ്വാസങ്ങളൊക്കെ ലോകാവസാനവുമായി ബന്ധപ്പെട്ടതാണ്. മാറ്റങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ചൈനീസ് ഗ്രന്‍ഥം ദ് ഐ-ചിങ് -ല്‍ ദൈവവും ചെകുത്താനുമായുള്ള യുദ്ധവും സംഭവിക്കുന്നത് 2012-ല്‍ ആണു എന്ന വിശ്വാസവും ഉണ്ട്.

ബൈബിള്‍ പറയുന്നത്:


ലോകം അവസാനിക്കുന്നതിന്‌ മുമ്പ്‌ സപ്രധാനമായ കുറെ കാര്യങ്ങള്‍ നടക്കണം. ഒന്നാമത്‌ കര്‍ത്താവിന്റെ മടങ്ങിവരവ്‌; തുടര്‍ന്നാരംഭിക്കുന്ന 7 വര്‍ഷത്തെ മഹോപദ്രവകാലം. 7 വര്‍ഷം കഴിഞ്ഞ്‌ കര്‍ത്താവിന്റെ മഹത്വപ്രത്യക്ഷത. സാത്താനെയും കൂട്ടരെയും ആയിരം വര്‍ഷത്തേയ്‌ക്ക്‌ ബന്ധിച്ചതിനുശേഷം നടക്കുന്ന സഹസ്രാബ്‌ദ വാഴ്‌ച. വെള്ള സിംഹാസനത്തിലെ ന്യായവിധി. പുതിയ ആകാശവും ഭൂമിയുടെയും പ്രത്യക്ഷമാകല്‍. ഇത്രയും നടക്കണമെങ്കില്‍ എത്ര വര്‍ഷം വേണ്ടി വരും? അപ്പോള്‍ മാത്രമേ പഴയ ആകാശവും ഭൂമിയും (ഇപ്പോള്‍ നാം കാണുന്ന ലോകം) മാറിപ്പോകുകയുള്ളൂ എന്ന് വിശ്വാസികളില്‍ ചിലര്‍ വാദിക്കുന്നു.
എന്നാല്‍ എതിര്‍ക്രിസ്‌തുവിന്റെ ഭരണകാലത്ത്‌ ഭൂമി ഭയങ്കരമായ സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കും. വെളിപ്പാട്‌ പുസ്‌തകത്തില്‍ കാണുന്ന പ്രകാരം ഭൂമിക്കും ആകാശത്തിനും സമുദ്രത്തിലുമൊക്കെ വ്യാപകമായ നാശനഷ്‌ടങ്ങള്‍ സംഭവിക്കും. മഹോപദ്രവത്തിന്റെ ഭാഗമായുള്ള സംഭവങ്ങളാണോ 2012ല്‍ നടക്കുന്നതെന്ന്‌ മായന്‍ കലണ്‍ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്ന്‌ വ്യക്തമല്ല.

നാം പക്ഷെ ഇതുപോലെയുള്ള പ്രവചനങ്ങളെ ഭയക്കേണ്ടതുണ്ടോ? ഇനി ഏതു നിമിഷവും നിവൃത്തിയാകപ്പെടാനുള്ള ഒരു പ്രവചനത്തിലാണ്‌ നമ്മുടെ സകല പ്രതീക്ഷയും. അത്‌ നമ്മുടെ കര്‍ത്താവിന്റെ രണ്‍ടാം വരവാണ്‌. നമ്മുടെ പ്രത്യാശ ലോകത്തിന്റെ അവസാനമോ നിലനില്‍പ്പോ അല്ല. കര്‍ത്താവൊരുക്കിയ നിത്യരക്ഷയും നിത്യജീവനുമാണ്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.

രോഗം മാറ്റിയത് യേശു: സിപിഎം നേതാവ്

പെന്തക്കോസ്ത്‌ വേദിയില്‍ അനുഭവസാക്ഷ്യം പറയാന്‍ സി.പി.എം. വനിതാനേതാവ്‌ എത്തിയത്‌ വിവാദമാകുന്നു. റാന്നി ബ്ലോക്ക്‌ പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാകമ്മറ്റിയംഗവും സിപിഎം റാന്നി ടൗണ്‍ ബ്രാഞ്ച്‌ അംഗവുമായ അഡ്വ. മീന ജേക്കബാണു പെരുമ്പുഴ പഞ്ചായത്ത്‌ ബസ്‌ സ്റ്റേഷനു മുന്നില്‍ സാക്ഷ്യം പറഞ്ഞ്‌ ശ്രദ്ധേയയായത്‌. സി.പി.എം. താലൂക്ക്‌ മുന്‍ സെക്രട്ടറി ചാക്കോയുടെ ഭാര്യയായ മീന സര്‍ക്കാര്‍ അഭിഭാഷക കൂടിയാണ്‌. പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായി പരസ്യമായി സുവിശേഷ പ്രചരണത്തിനിറങ്ങിയ വനിതാ നേതാവിനെതിരേ നടപടിക്കു സാധ്യതയുണ്ടെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.

കാലടിയില്‍നിന്നുള്ള പെന്തക്കോസ്ത്‌ പാസ്റ്ററുടെ സുവിശേഷപ്രസംഗത്തില്‍ ആകൃഷ്ടയായാണു ജീവിതാനുഭവങ്ങള്‍ മൈക്കിലൂടെ സാക്ഷ്യം പറഞ്ഞതെന്നു മീന പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നു ചാക്കോ ദീര്‍ഘകാലമായി ചികിത്സയിലാണ്‌. മീനയ്ക്ക്‌ ഏതാനും മാസം മുമ്പു ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയായ മീന ഇപ്പോഴും ചികില്‍സയിലാണ്‌.

മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയപ്പോഴാണ്‌ അപരിചിതനായ പാസ്റ്ററുടെ പ്രസംഗം കേട്ടത്‌. തുടര്‍ന്നു പാസ്റ്ററുടെ അടുത്തെത്തി ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പാസ്റ്ററുടെ ആവശ്യപ്രകാരം ഇക്കാര്യങ്ങള്‍ മൈക്കിലൂടെ സാക്ഷ്യം പറയുകയായിരുന്നെന്നു മീന പറഞ്ഞു.

സി.പി.എം. മതവിശ്വാസത്തിനെതിരല്ലെന്നും ആരുടെയും വിശ്വാസത്തെ തടസപ്പെടുത്തുകയോ വിശ്വാസികളെ അടിച്ചോടിക്കുകയോ ചെയ്യില്ലെന്നും പറഞ്ഞാണു നേതാവ്‌ പ്രസംഗം ആരംഭിച്ചത്‌. രോഗാവസ്ഥയില്‍നിന്നു തന്നെ രക്ഷിച്ചതിനു പിന്നില്‍ വലിയൊരു ശക്തിയുണ്ടെന്ന്‌ ഉറപ്പാണെന്നായിരുന്നു മീനയുടെ സാക്ഷ്യം.

http://catholic.mywebdunia.com/-ല്‍ നിന്ന് എടുത്തത്

Sunday, May 30, 2010

യേശുക്രിസ്തു ആരാണ ് ?



യേശു.

നൂറ്റാണ്ടുകളായി ലോകത്ത് ജീവിച്ചു മരിച്ച മനുഷ്യര്‍ക്ക് സുപരിചിതമായ പേരാണത്.
നിങ്ങള്‍ക്ക് യേശുവിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ അവഗണിക്കാനാവില്ല.
യേശുവിനെ പറ്റി മനുഷ്യ സ്നേഹി, മതഗുരു, പ്രവാചകന് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള് പറയാറുണ്ട്. പക്ഷെ യഥാര്ത്ഥത്തില് യേശു ആരാണ ് ?

യോഹ.10:30 ല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു".

ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33).
തന്റെ വാക്കുകള്‍ കൊണ്ട്‌ യേശു ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ " പറഞ്ഞതില്‍ യേശു ഉറച്ചു നിന്നു.

താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു.

യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌"

ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.

'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണ ്. തന്റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

അതുകൊണ്ടാണ്‌ സി.എസ്സ്‌. ലൂയിസ്സ്‌ പറഞ്ഞത്‌: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക്‌ അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്‌. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക്‌ യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?

യേശു വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2).

ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).

www.gotquestions.org എന്ന വെബ്ബ് സൈറ്റിനോട് കടപ്പാട്

Thursday, May 27, 2010

നല്ല ഭര്ത്താവാകാന്.........






ഭാര്യമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാന് ഭര്ത്താക്കന്മാര്ക്ക് കടമയുണ്ട്. ഭര്ത്താക്കന്മാര്ക്ക് ദൈവവചനം നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ക്കറിയാമോ?
കര്ത്താവ് സഭയെ സ്നേഹിച്ചപോലെ ഭാര്യമാരെ സ്നേഹിക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
എങ്കില് തുടര്ന്ന് വായിക്കൂ.....

1. കര്ത്താവ് സഭയെ സ്നേഹിച്ചതു പോലെ ഭാര്യയെ സ്നേഹിക്കണം. (എഫേ: 5: 25)
ഭാര്യയെ രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യാന് വേണ്ടി നിങ്ങളുടെ ജീവിതം ഉഴിഞ്ഞ് വയ്ക്കണം. സഭയോടുള്ള ക്രിസ്തുവിന്റെ സ്നേഹം അളവറ്റതായിരുന്നു. ഒന്നും അതിന ് തടസ്സമായില്ല. സഭക്ക് വേണ്ടി ക്രിസ്തു തന്റെ ജീവന് നല്കി. നിങ്ങള്‍ സ്നേഹിക്കുന്നതിന ് മുന്പ് തന്നെ കര്ത്താവ് നിങ്ങളെ സ്നേഹിച്ചു. ദൈവത്തിന്റെ അധികാരത്തിന് കീഴില് ഒരു ശുശ്രൂഷ പോലെ ഭാര്യയെ സ്നേഹിക്കുകയും കരുതുകയും വേണം.

2. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ സ്നേഹിക്കുന്നതു പോലെ ഭാര്യമാരെ സ്നേഹിക്കണം. (എഫേ:5: 28-33) ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതു പോലെ അവരെ കരുതണം. അവരുടെ ലൈംഗീകവും , ശാരീരികവും, സാന്പത്തികവും, വൈകാരികവും, ആത്മീയവുമായ ആവശ്യങ്ങള് തൃപ്തിപ്പെടുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ ്.

3.ഭാര്യമാരോട് പരിഗണനയും ആദരവും പ്രകടിപ്പിക്കണം. ( 1 പത്രോ: 3: 7) അങ്ങിനെ ചെയ്യാതിരുന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള് ദൈവസന്നിധിയില്‍ എത്തില്ലെന്ന് വചനം പറയുന്നു. അവര്ക്ക് അര്ഹമായ പരിഗണന നല്കണം. അലോസരസപ്പെടുത്തുന്ന ശീലങ്ങള്‍ ഉപേക്ഷിക്കണം. അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാന് മടിക്കരുത്.

4. ഭാര്യമാരോട് സൌമ്യമായി പെരുമാറണം.(കൊലോ: 3: 19)
പരുക്കന് ഉത്തരങ്ങള്, ദേഷ്യത്തോടെയുള്ള നോട്ടങ്ങള്‍, അലോരസമുളവാക്കുന്ന സംസാര രീതി തുടങ്ങിയവയെല്ലാം ഭാര്യമാരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്നോര്‍ക്കണം. അവര് ദൈവം നിങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വിലയേറിയ ദാനമാണ ്.

5.ഭര്ത്താവിന്റെ ശരീരം ഭാര്യക്ക് അവകാശപ്പെട്ടതാണ ് ( 1 കൊരി :7: 3-5)
ഭാര്യയെ ശാരീരികമായി സന്തോഷിപ്പിക്കുക. അവരുടെ ആവശ്യങ്ങള്‍ അവഗണിക്കരുത്. നല്കുന്നതിലാണ ് ലൈംഗീക സംതൃപ്തി, ബലം പ്രയോഗിച്ച് എടുക്കുന്നതിലല്ല.

6.. ഭാര്യയില്‍ സന്തോഷിക്കുക (സദൃ: 5: 18-19)
മറ്റു സ്ത്രീകളുടെ സൌന്ദര്യം നിങ്ങളെ ആകര്ഷിക്കരുത്.

7. അവളെ അനുഗ്രഹീത എന്ന് വിളിക്കുകയും പ്രശംസിക്കുകയും ചെയ്യുക (സദൃ: 31:28-29)

നിങ്ങളെ സംബന്ധിച്ച് ലോകത്തുള്ള മറ്റേതൊരു സ്ത്രീയേക്കാളും പ്രധാനപ്പെട്ടത് സ്വന്തം ഭാര്യ തന്നെയാണ ്. അവളിലെ നന്മകളെ അംഗീകരിക്കുകയും എടുത്തു പറഞ്ഞ് പ്രശംസിക്കുകയും ചെയ്യുക.

8. വിവാഹം വിശുദ്ധമാണ ് അതിന്റെ വിശുദ്ധി ജീവിതാന്ത്യം വരെ സൂക്ഷിക്കുക. ജീവിതത്തിലെ എല്ലാ വഴികളിലും ഭാര്യയോട് വിശ്വസ്തനായിരിക്കുക. ( എബ്ര: 13: 4)

നിങ്ങള്‍ക്കിടയില്‍ മറ്റൊന്നും ഉണ്ടാകരുത്. പരസ്പരം ഒന്നും മറച്ചു വയ്ക്കരുത്.

9.ഭാര്യമാരോട് നന്ദിയുള്ളവരായിരിക്കുക ( സദൃ: 18: 22)
അവര്‍ക്ക് നിങ്ങള്‍ക്ക് ചെയ്തു തരുന്ന കാര്യങ്ങളെ പറ്റി എല്ലാ ദിവസവും ആലോചിക്കുക. അവരോട് നന്ദി
പ്രകടിപ്പിക്കുക.

10.ഭാര്യയോട് ഒന്നായിരിക്കുക (മത്താ: 19:5).

ജീവിതകാലം മുഴുവന് നിങ്ങള്‍ ഒരുമിച്ചാണെന്ന് എപ്പോഴും ഓര്‍മ്മിക്കണം. കര്ത്താവ് കഴിഞ്ഞാല്‍ നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളുടെ ഭാര്യയാണ ്. അവരോടൊത്ത് സമയം ചിലവഴിക്കുക. പ്രാര്‍ത്ഥനക്ക് വേണ്ടിയല്ലാതെ അവരെ വേര്പിരിഞ്ഞിരിക്കരുത്.

ഔസേപ്പച്ചന് തമാശകള്‍



സനേഹ പ്രകടനം

ഭാര്യയെ കൂടാതെയാണ ് ഔസേപ്പച്ചന് ആരാധനക്ക് പോയത്. മടങ്ങിവന്നതും പതിവില്ലാതെ ഭാര്യയെ എടുത്തു പൊക്കി.
"ഇതെന്താ മനുഷ്യാ ഭാര്യമാരോട് ഇങ്ങിനെ സ്നേഹം പ്രകടിപ്പിക്കണമെന്ന് പാസ്റ്റര് പറഞ്ഞോ?"
"ഹേയ്. സ്വന്തം ഭാരം സ്വയം ചുമക്കണമെന്നാണ ് പാസ്റ്റര് പറഞ്ഞത്"
പിശാച് തോറ്റു

ഒരു ഞായറാഴ്ച സഭയിലേക്ക് പിശാച് കയറി വന്നു. ഔസേപ്പച്ചന് ഒഴികെ എല്ലാവരും പേടിച്ചോടി.
ഔസേപ്പച്ചന് നിര്വികാരനായിരിക്കുന്നത് കണ്ട് പിശാച് അദ്ദേഹത്തെ ഭയപ്പെടുത്താന് പല വഴികളും നോക്കി. രക്ഷയില്ലെന്നായപ്പോള്‍ പിശാച് ചോദിച്ചു:
"എന്താ ഔസേപ്പച്ച എന്നെ കണ്ടിട്ടും നിങ്ങള് മാത്രം പേടിക്കാത്തെ?"
"നിന്റെ പെങ്ങടെ കൂടെ ഞാന് ജീവിക്കാന് തുടങ്ങിയിട്ട് 25 വര്‍ഷമായി."
സ്വര്ഗ്ഗത്തിലേക്കുള്ള കുറുക്കു വഴി

പുതുതായി സഭയിലേക്ക് വന്ന വിശ്വാസി ഔസേപ്പച്ചനോട് ചോദിച്ചു:
"എന്റെ സന്പത്തെല്ലാം വിറ്റ് ദരിദ്രര്ക്ക് കൊടുത്താല്‍ ഞാന് സ്വര്ഗ്ഗത്തില്‍ പോകുമോ?"
"ഇല്ല"
"പാസ്റ്റര് പറയുന്നതെല്ലാം അനുസരിച്ചാലോ?"
"ഇല്ല."
"പിന്നെ സ്വര്ഗ്ഗത്തില് പോകാന് എന്തു ചെയ്യണം?"
"മരിക്കണം"